വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തപ്പെടുന്ന സംവാദത്തിന്റെ വേദി മാറ്റി. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള ആദ്യ സംവാദത്തിന്റെ വേദിയാണ് മാറ്റിയത്.
ഇന്ത്യാനയിലെ നേോാട്ടര് ഡാം സര്‍വകലാശാലയില്‍ വച്ചായിരുന്നു സംവാദം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ പ്രദോശത്തെ കോവിഡ് വ്യാപനത്തോത് ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്ത് വേദി മാറ്റുകയായിരുന്നു. ഒഹിയോയിലെ ക്ലെവ്ലാന്‍ഡില്‍ സെപ്റ്റംബര്‍ 29നായിരിക്കും സംവാദ പരിപാടി ഇനി നടക്കുക.
വെസ്്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയും ക്ലെവ്ലാന്ഡ് ക്ലിനിക്കും ചേര്‍ന്നായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ മൂന്നിന് മുന്‍പായി മൂന്ന് സംവാദങ്ങളിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരിക.