കോ​വി​ഡ് മു​ക്ത​നാ​യി; ചോ​ട്ടാ രാ​ജ​ൻ ജ​യി​ലി​ലേ​ക്കു മ​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മു​ക്ത​നാ​യ​തി​നെ തു​ട​ർ​ന്ന് അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ ആ​ശു​പ​ത്രി വി​ട്ടു. തി​ഹാ​ർ ജ​യി​ലി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ഡ​ൽ​ഹി എ​യിം​സി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ചോ​ട്ടാ രാ​ജ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചോ​ട്ടാ രാ​ജ​ൻ മ​രി​ച്ചു​വെ​ന്ന് ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​യിം​സ് അ​ധി​കൃ​ത​ർ ഇ​ത് ത​ള്ളു​ക​യും അ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *