കോ​വി​ഡി​നെ​തി​രാ​യ മ​രു​ന്ന് ഫാ​ര്‍​മ​സി​ക​ളി​ല്‍ വി​ല്‍​ക്കാ​ന്‍ റ​ഷ്യ​യി​ല്‍ അ​നു​മ​തി

മോ​സ്കോ: നേ​രി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് ന​ല്‍​കാ​നാ​യി ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി മ​രു​ന്ന് വി​ല്‍​ക്കാ​ന്‍ റ​ഷ്യ​യി​ല്‍ അ​നു​മ​തി. റ​ഷ്യ​ന്‍ മ​രു​ന്ന് ക​ന്പ​നി​യാ​യ ആ​ര്‍- ഫാ​മി​ന്‍റെ കൊ​റോ​ണ​വി​ര്‍ എ​ന്ന ആ​ന്‍റി​വൈ​റ​ല്‍ മ​രു​ന്നി​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​ത്തേ​ക്ക് മ​രു​ന്ന് എ​ഴു​തി ന​ല്‍​കി വാ​ങ്ങാ​നു​ള്ള അ​നു​വാ​ദം ല​ഭി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ കു​റി​പ്പ് ഉ​പ​യോ​ഗി​ച്ച്‌ റ​ഷ്യ​യി​ല്‍ ഇ​നി ഈ ​മ​രു​ന്ന് വാ​ങ്ങാ​നാ​കും.

ജ​പ്പാ​നി​ല്‍ വി​ക​സി​പ്പി​ച്ച ഫാ​വി​പി​റാ​വി​ര്‍ എ​ന്ന മ​രു​ന്നി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ര്‍​മി​ച്ച​താ​ണ് കൊ​റോ​ണ​വി​ര്‍. ലോ​ക​ത്ത് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഫാ​വി​പി​റാ​വി​ര്‍ മ​രു​ന്ന് ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​ത് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളു.

എ​ന്നാ​ല്‍ റ​ഷ്യ​യി​ല്‍ ഇ​ത്ത​ര​മൊ​രു മ​രു​ന്ന് ഔ​ട്ട് പേ​ഷ്യ​ന്‍​സ് വി​ഭാ​ഗ​ത്തി​നും ന​ല്‍​കാ​മെ​ന്ന അ​നു​വാ​ദ​മാ​ണ് ഇ​പ്പോ​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ലൂ​പി​ന്‍, സി​പ്ല, ഡോ​ക്ട​ര്‍ റെ​ഡ്ഡീ​സ് എ​ന്നീ മ​രു​ന്നു​ക​ന്പ​നി​ക​ള്‍ ഫാ​വി​പി​റാ​വ​റി​ന്‍റെ ജെ​ന​റി​ക് മ​രു​ന്നു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *