കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗ പരിശോധനക്ക് തയ്യാറാകാത്തവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗ പരിശോധനക്ക് തയ്യാറാകാത്തവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. രോഗ ലക്ഷണമുള്ളവരും രോഗികളുമായി സമ്ബര്‍ക്കമുണ്ടായവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പരിശോധനക്ക് തയ്യാറായില്ലെങ്കില്‍ തടവും പിഴ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കെട്ടിട പെര്‍മിറ്റ് നല്‍ക്കുന്നതിന് വേണ്ടി സ്​ഥാപന ഉടമയില്‍ നിന്ന്​.

2020 ലെ കര്‍ണാടക പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഉത്തരവ് പ്രകാരം പരിശോധനക്ക് തയ്യാറല്ലാത്തവര്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപ വരെ പിഴയും അനുഭവിക്കേണ്ടി വരും. സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *