കോവിഡ് വാക്‌സിന്‍ കയ്യോടെ ലഭ്യമാക്കാന്‍ കരുതലുമായി ഇന്ത്യയുടെ നീക്കം

കോവിഡിനെതിരെ പോരാട്ടത്തില്‍ തന്നെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയം കൈവരിച്ചിരിക്കുകയാണ്. കോവിഡിനെതിരെ ശക്തമായി പ്രതിരോധിയ്ക്കാന്‍ ഇന്ത്യയ്ക്കായി. അതേയമയം എല്ലാ ലോകരാഷ്ട്രങ്ങളിലും കോവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ഇതുവരെ കോവിഡ് വാക്‌സിന്‍ പൂര്‍ണ വിജയം കൈവരിച്ചുവെന്ന് ആര്‍ക്കും പറയാറായിട്ടില്ല.

അതേസമയം, കോവിഡ് വാക്സിന്‍ കയ്യോടെ ലഭ്യമാക്കാന്‍ കരുതലുമായി ഇന്ത്യയുടെ ത്വരിത നീക്കം. പട്ടികയില്‍ നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ് ഉള്ളതെന്നതാണ് ഏക ആശ്വാസം. 3 കമ്ബനികളില്‍ നിന്നായി 160 കോടി ഡോസ് വാക്സീന്‍ ലഭ്യമാക്കാന്‍ ഇന്ത്യ ധാരണയിലെത്തിരിക്കുന്നത്. ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണങ്ങള്‍ക്ക് പുറമെയാണ് ഇത്.

പിന്നാക്കരാജ്യങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന രൂപീകരിച്ച ‘കോവാക്സ്’ സംവിധാനത്തിന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞത് 74 കോടി ഡോസ് മാത്രമാണ്. 150 രാജ്യങ്ങള്‍ക്കാകെയുള്ള ആശ്രയമാണിത്. പദ്ധതിയില്‍ ചേരാതെ യുഎസ് വിട്ടുനില്‍ക്കുന്നതും ഫണ്ടില്ലാത്തതുമാണു വെല്ലുവിളി.

വാക്സീന്റെ ലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്സ്ഫഡ് വാക്സീന്‍, റഷ്യയുടെ സ്പുട്നിക്, യുഎസ് കമ്ബനിയായ നോവാവാക്സിന്റെ വാക്സീന്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ കോവാക്സീനും സൈഡസ് കാഡിലയും അടക്കമുള്ള തദ്ദേശീയ വാക്സീനുകള്‍ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.

ലോകത്താകെ, 640 കോടി ഡോസ് വാങ്ങാന്‍ മുന്‍നിര രാജ്യങ്ങള്‍ കമ്ബനികളുമായി ധാരണയിലെത്തി. 320 കോടി ഡോസിനുള്ള നിരക്കു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 100 കോടി ഡോസ് വാങ്ങാനാണ് യുഎസ് കരാറിലെത്തിയത്. 150 കോടി ഡോസ് കൂടി വാങ്ങാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *