കോവിഡ് പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികള്‍ ഉപയോഗിക്കരുത്; സുപ്രീം കോടതി

കോവിഡ് പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികള്‍ ഉപയോഗിക്കരുതെന്നു സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. കെമിക്കല്‍ അടങ്ങിയ അണുനാശിനികള്‍ മനുഷ്യരില്‍ ഉപയോഗിക്കരുത്. അണുനാശിനി ടണലുകള്‍ സുപ്രീംകോടതി നിരോധിച്ചു. ഇവ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി.

മനുഷ്യന് ദോഷകരമായ ഫലങ്ങള്‍ കണക്കിലെടുത്ത് അള്‍ട്രാവയലറ്റ് രശ്മികളുട ഉപയോഗത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊറോണ ബാധിതരുടെ വീടിന് പുറത്ത് പോസ്റ്ററുകള്‍ പതിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *