കോവിഡ് കാലത്ത് എങ്ങനെയാണ് ആരാധകരെ തിയേറ്ററിലേക്ക് വിളിക്കുന്നത്; സൂര്യ

തെന്നിന്ത്യന്‍ നടന്‍ സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്ര് ഇന്നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഇതിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലാണ് സൂര്യ ഓണ്‍ലൈന്‍ മാധ്യമത്തോട് മനസ് തുറന്നിരിക്കുന്നത്. ‘ഈ കോവിഡ് സമയത്ത് പ്രിയപ്പെട്ടവരെ തിരക്കുള്ള സ്ഥലങ്ങളില്‍ വിടാന്‍ എനിക്ക് താത്പര്യമില്ല. പിന്നെങ്ങനെയാണ് ആരാധകരെ തിയേറ്ററിലേക്ക് വിളിക്കുക..’ എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്.

ഒ.ടി.ടി മാത്രമായിരുന്നു പിന്നെയുള്ള ഏകപോംവഴിയെന്നും ‍ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറയുകയുണ്ടായി. ‘കോടികള്‍ ആസ്തിയുള്ള കോര്‍പ്പറേറ്റല്ല ഞാന്‍. സംവിധായരെയും നടന്‍മാരെയും സഹായിക്കേണ്ട കടമ ഉണ്ട്. എന്റെ സിനിമകളില്‍ ഉള്ളവരുടെ കുടുംബങ്ങളെ പറ്റി ആലോചിച്ചപ്പോള്‍ ഒടി.ടി മാത്രമായിരുന്നു പോവഴിയെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *