കോഴിക്കോട് കാണാതായ പെൺകുട്ടി തിരികെയെത്തി

കോഴിക്കോട് വെള്ളയിലിൽ നിന്ന് കാണാതായ പെൺകുട്ടി വീട്ടിൽ തിരികെയെത്തി. ഇന്നലെ രാത്രിയാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടിയെ രക്ഷിതാവിനോപ്പം വിടുകയായിരുന്നുസ്കൂളിൽ പോയ കുട്ടിയെ കാണാനില്ലെന്ന് ഇന്നലെയാണ് രക്ഷിതാവ് പോലീസിൽ പരാതി നൽകിയത്.വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നേരത്തെ ഓടിപ്പോവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത പെൺകുട്ടിയെയാണ് കാണാതായത് . നേരത്തെ കാണാതെ പോയ അഞ്ച് പെണ്‍കുട്ടികളില്‍ ഒരാളാണ് ഈ പെൺകുട്ടി,വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്.
മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ല കളക്ടർ കുട്ടിയെ രക്ഷിതാക്കൾക്ക് വിട്ട് നല്കിയിരുന്നു. രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയതായിരുന്നു പെൺകുട്ടി. കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് അധ്യാപകൻ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *