ആഷിക്ക് അബു നിപ വൈറസിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് കോഴിക്കോട് കളക്ടറായി എത്തുന്നു. കളക്ടര്‍ യുവി ജോസിന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.
ചിത്രത്തില്‍ നഴ്സ് ലിനി പുതുശ്ശേരിയായി വേഷമിടുന്നത് റിമാ കല്ലിങ്കലാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വേഷത്തിലെത്തുന്നത് രേവതിയാണ്. ഇവരെ കൂടാതെ പാര്‍വ്വതി, കാളിദാസ് ജയറാം, ആസിഫ് അലി എന്നിങ്ങനെ വന്താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.














