മലപ്പുറം: ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ പി.വി.അന്‍വറിന്റെ പാര്‍ക്കില്‍ തിരക്കിട്ട പണികള്‍. സ്റ്റോപ്പ് മെമ്മോ പോലും മറികടന്നാണ് പാര്‍ക്കിനുള്ളില്‍ പണി പുരോഗമിക്കുന്നത്. കക്കാടംപൊയിലിലെ പാര്‍ക്കിനുള്ളില്‍ ജോലികളുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. നിലവിലെ പണി പൂര്‍ത്തിയാവുന്നതോടെ ഉരുള്‍പൊട്ടലിന്റെ എല്ലാ അടയാളവും ഇല്ലാതാവും. ദുരന്തനിവാരണ അതോറിറ്റിയുടെ പരിശോധന വൈകിപ്പിക്കുന്നത് മനഃപൂര്‍വമെന്നാണ് സൂചന.













