കോഴിക്കോട് ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു


കോഴിക്കോട്: കോഴിക്കോട് ഇരുവഞ്ഞിപുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു. തിരുവമ്ബാടി അമ്ബലപ്പാറ സ്വദേശി അമൃത (28) ആണ് മുങ്ങി മരിച്ചത്.


തോട്ടത്തിന്‍ കടവിലായിരുന്നു സംഭവം നടന്നത്. ബന്ധുവിനോടൊപ്പം കുളിക്കാനെത്തിയ കുട്ടി ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷപ്പെട്ടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അമൃത മുങ്ങി പോയത്. എന്നാല്‍, ഒഴുക്കില്‍പ്പെട്ട കുട്ടി നീന്തി രക്ഷപ്പെട്ടു.




Sharing is Caring