സ്വാമി ചിന്‍മയാനന്ദിനെതിരെ പരാതി ഉന്നയിച്ച യുവതിയെ കോടതിയില്‍ ഹാജരാക്കി


ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്‍മയാനന്ദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച നിയമ വിദ്യാര്‍ഥിനിയെ കോടതിയില്‍ ഹാജരാക്കി. കനത്ത സുരക്ഷയില്‍ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ പ്രാദേശിക കോടതിയിലാണ്23കാരിയെ ഹാജരാക്കിയത്.
മുഖം കറുത്ത സ്കാര്‍ഫ് കൊണ്ട് മറച്ചാണ് യുവതിയെ പ്രത്യേക അന്വേഷണ സംഘം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കൊണ്ടുവന്നത്. സി.ആര്‍‌.പി‌.സി സെക്ഷന്‍ 164 പ്രകാരം യുവതിയുടെ മൊഴി രേഖപ്പെടുത്തി.


ചിന്‍‌മയാനന്ദിനെ വ്യാഴാഴ്ച രാത്രി എട്ടുമണിക്കൂറോളം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്നലെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഷാജഹാന്‍പൂരിലെ ലോ കോളേജ്, പി.ജി കോളേജ് പ്രിന്‍സിപ്പല്‍മാരെയും സംഘം ചോദ്യം ചെയ്തു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ മൂന്നിനാണ് കേസന്വേഷിക്കാന്‍പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.




Sharing is Caring