തൃശൂര്: അഴിമതിയും കെടുകാര്യസ്ഥതയും വികസനമുരടിപ്പും മുഖമുദ്രയാക്കിയ കോര്‍പറേഷനിലെ യുഡിഎഫ് ഭരണത്തിനെതിരായുള്ള ജനരോഷം ശക്തമായി. എല്‍ഡിഎഫ് കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ നടത്തുന്ന റിലേ നിരാഹാരസമരം മൂന്നാംദിവസത്തേക്ക് കടന്നതോടെ ജനദ്രോഹഭരണത്തിനെതിരായുള്ള വന്‍ രോഷമാണ് പ്രകടമായത്.. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് സി പി റോയ് അധ്യക്ഷനായി. സിപിഐ ജില്ലാകമ്മിറ്റിയംഗം എം ജി നാരായണന്‍, സപിഐ എം പാട്ടുരായ്ക്കല്‍ ലോക്കല്‍ സെക്രട്ടറി ബി എല്‍ ബാബു, ശക്തന്‍ ലോക്കല്‍ സെക്രട്ടറി പ്രൊഫ. എ എം കൃഷ്ണന്‍, പി എ ലെജുക്കുട്ടന്‍, കെ രാമന്‍, കെ വേണുഗോപാല്‍, എം രാധാകൃഷ്ണന്‍, ദിപിന്‍ദാസ്, പി ജി വാസുദേവന്‍, ജോയ് പ്ലാശേരി, കെ കെ ശ്യാമള എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം ഇ വി കൊച്ചുദേവസി സ്വാഗതം പറഞ്ഞു. സമാപനപൊതുയോഗം സിപിഐ ദേശീയ കൗണ്‍സില്‍അംഗം സി എന്‍ ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ഷാജന്‍ അധ്യക്ഷനായി. സിപിഐ എം പടിഞ്ഞാറേകോട്ട ലോക്കല്‍ സെക്രട്ടറി കെ കെ സദാനന്ദന്‍ സ്വാഗതം പറഞ്ഞു. നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്ക് സി എന്‍ ജയദേവന്‍ നാരങ്ങനീര് നല്‍കി.












