എസ്ബിടി ശാഖയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്


കണ്ണൂര്‍: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയ എസ്ബിടി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യുവജനങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയിലേക്ക് മാര്‍ച്ച് ചെയ്തു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് യുവജനങ്ങള്‍ അണിനിരന്നു.  സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം രതീഷ് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം ഷൈമ, വി കെ സനോജ്, സരിന്‍ശശി, എം ഷാജര്‍ തുടങ്ങിയവര്‍ സംസാരിച്ചു. –




Sharing is Caring