കോണ്‍ഗ്രസ് സഹകരണം വേണം; നിലപാട് ആവര്‍ത്തിച്ച്‌ സിപിഐ


കോണ്‍ഗ്രസുമായുള്ള സഹകരണം വേണമെന്ന കാര്യത്തില്‍ ഉറച്ച് സിപിഐ. കോണ്‍ഗ്രസില്ലാതെ വര്‍ഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്ന് സിപിഐ ആവര്‍ത്തിച്ചു.
സിപിഐ നേതാവ് ഡി.രാജയാണ് ഇത് അറിയിച്ചത്. ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുമെന്നും വെള്ളിയാഴ്ച ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം നിലപാടിന് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും സിപിഐ ഇത്തരമൊരു അഭിപ്രായം അറിയിച്ചുവെങ്കിലും സിപിഎം അത് തള്ളിയിരുന്നു.




Sharing is Caring