നല്ല കുട്ടികളുണ്ടാകാന്‍ എന്തുചെയ്യണം? ഗര്‍ഭിണികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്, മാംസം കഴിക്കരുത്, മഹാന്‍മാരുടെ ജീവിതപുസ്‌തകങ്ങള്‍ വായിക്കണം. ഇതൊന്നും പോരാ, ആത്മീയചിന്തയില്‍ മുഴുകുകയും വേണം.
കേന്ദ്രസര്‍ക്കാരിന്റെയാണ് വിചിത്രമായ വിവാദനിര്‍ദേശങ്ങള്‍. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിനായി രാജ്യാന്തര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി കേന്ദ്ര ആയുഷ് മന്ത്രാലയം പ്രസിദ്ധീകരിച്ച ലഘുലേഖയിലാണ് ഈ നിര്‍ദേശങ്ങള്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി ശ്രീപാദ് നായിക് ആണ് ലഘുലേഖ പ്രകാശനംചെയ്‌തത്.
ഗര്‍ഭകാലയളവില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍നിന്നു മാംസാഹാരം ഭക്ഷിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനൊപ്പംക്രോധം, വെറുപ്പ് എന്നിവയില്‍നിന്നും സ്‌ത്രീകള്‍ അകന്നുനില്‍ക്കണം. മഹാന്‍മാരുടെ ജീവചരിത്രപുസ്‌തകങ്ങള്‍ ഈ സമയത്ത് വായിക്കുക. ശാന്തരായി ഇരിക്കുക.
മുറിയില്‍ നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കുന്നത് ഗര്‍ഭസ്‌ഥ ശിശുവിനെ അനുകൂലമായി സ്വാധീനിക്കും. ചീത്ത കൂട്ടുകെട്ട് ഒഴിവാക്കുക ഇങ്ങനെ പോകുന്നു നിര്‍ദേശങ്ങളുടെ പട്ടിക. ആയുഷ് മന്ത്രാലയത്തിനു വേണ്ടി സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതിയാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, ഗര്‍ഭിണികള്‍ മാംസം കഴിക്കരുതെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നുമുള്ള യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ലാത്ത നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ക്കാരിന്റെ നിര്‍ദേശങ്ങളെന്നു ചൂണ്ടിക്കാട്ടി വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.













