കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം


കേരളത്തിലെ കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. വൈകീട്ട് അഞ്ചു മണിയ്ക്കാണ് യോഗം.


കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും പതിനാല് ഡി.സി.സി പ്രസിഡന്റുമാരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കേരളത്തിലെ പാര്‍ട്ടി പുനസ്സംഘടന സംബന്ധിച്ച ഏറ്റവും നിര്‍ണ്ണായകമായ ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.


രാഹുല്‍ഗാന്ധിക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും യോഗത്തില്‍ പങ്കെടുക്കും.

വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ചും, തുടര്‍ നടപടികളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടത്തിയേക്കും.

നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ പങ്കെടുക്കില്ല.



Sharing is Caring