കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു പേര്‍ കീഴടങ്ങി

വടകര: കോട്ടപ്പള്ളി കണ്ണമ്പത്തുകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ വടകര പോലീസില്‍ കീഴടങ്ങി. വെളുത്ത പറമ്പത്ത് സുധീഷ്, ചാത്തോത്ത് മനോജ്, പുത്തന്‍പുരയില്‍ ശ്രീകാന്ത്, തയ്യുള്ളതില്‍ സച്ചിന്‍, എടുത്തുംപൊയില്‍ അതുല്‍രാജ് എന്നിവരാണ് ഇന്നു രാവിലെ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ഇവരെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വാര്‍ഡു മെമ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി.കെ.രാഗേഷിനെയും മറ്റൊരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.കെ.ബാബുവിനെയും അക്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഇക്കഴിഞ്ഞ 12 നു രാത്രിയാണ് മാരകായുധങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് അഞ്ചുപേര്‍ ഇന്നു രാവിലെ പോലീസില്‍ കീഴടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *