മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണം-കോടിയേരി

kodiyeri-press_560499 മതങ്ങളിലെ വ്യക്തിനിയമങ്ങളില്‍ എന്ത് പരിഷ്കരണം വേണമെന്ന ചര്‍ച്ച അതത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന് വരണമെന്നും മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഒന്നും കെട്ടും രണ്ടും കെട്ടും എന്നൊക്കെ മുദ്രാവാക്യം വിളിച്ച്‌ ഇ.എം.എസിനെ അധിക്ഷേപിച്ച മുസ്ലിം ലീഗുകാര്‍ക്ക് ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.നരേന്ദ്ര മോദി ഭരണത്തിലുണ്ടായ പുരോഗതി വര്‍ഗീയ ലഹളകള്‍ വര്‍ധിച്ചു എന്നത് മാത്രമാണ്. വര്‍ഗീയ ലഹളകള്‍ നടത്തി ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന സംഘപരിവാരത്തിന് മതങ്ങളെ കുറിച്ച്‌ മിണ്ടാനുള്ള യോഗ്യതയില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസ് വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്നത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാത്ത ബി.ജെ.പിക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടിട്ടാണ്.
തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനുള്ള അവരുടെ ആയുധമാണ് വര്‍ഗീയ കാര്‍ഡ്. ആര്‍.എസ്.എസ് സംഘപരിവാര്‍ വിഭാഗം മനുഷ്യനെ തല്ലിക്കൊല്ലാന്‍ ആവിഷ്കരിച്ച മുദ്രാവാക്യമാണ് ഗോരക്ഷയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.ആരാധനാലയങ്ങള്‍ വര്‍ഗീയ ഭീകരവാദികളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ മതവിശ്വാസികള്‍ ജാഗ്രത പാലിക്കണം. ഇവിടെ സമാധനമുണ്ടോ എന്നു ചോദിക്കാന്‍ വേണ്ടിയാണ് ആര്‍.എസ്.എസ് കൊലക്കത്തിയുമായി കലാപം അഴിച്ചുവിടുന്നതെന്നും കോടിയേരി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *