കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരനും വി ഡി സതീശനും രംഗത്ത്


കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിയില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എയും വി ഡി സതീശന്‍ എംഎല്‍എയും രംഗത്ത്. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താന്‍ ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന മുരളീധരന്റെ വിമര്‍ശനത്തിനുപിന്നാലെ മുതിര്‍ന്ന് നേതാക്കള്‍ക്ക് ഔചിത്യമില്ലെന്നാണ് വി ഡി സതീശന്റെ പ്രതികരണം.


മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി പാര്‍ട്ടിക്കായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. സമരങ്ങള്‍ പ്രതീകാത്മകമായി മാറി. കേരളത്തില്‍ ഒരു സമരം നടത്തിയാല്‍ നൂറുപേരെ തികച്ചു സംഘടിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി.


കഴിഞ്ഞദിവസം തിരുവനന്തപുരത്തു താനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്ത പ്രതിഷേധ പരിപാടിയില്‍ ആകെ പങ്കെടുത്ത് നൂറില്‍ താഴെ പ്രവര്‍ത്തകരാണ്. നൂറിലേറെ ഡിസിസി ഭാരവാഹികളുള്ള ജില്ലയിലെ സ്ഥിതിയാണിതെന്നും മുരളീധരന്‍ പറഞ്ഞു.

 



Sharing is Caring