കോണ്‍ഗ്രസ്സും ഘടകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് . കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സുധീരന് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്.
കോണ്‍ഗ്രസ്സിനുള്ളില്‍ ഐക്യം ഉറപ്പുവരുത്തും. യുഡിഎഫ് നല്ലനിലയില്‍ പോകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ച പാര്‍ട്ടിക്ക് ഗുണകരമായി-സുധീരന് പറഞ്ഞു.
കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് അയച്ച എന്ന പറയുന്ന ഒരു കത്ത് ഇല്ലെന്നും മാധ്യമ സൃഷ്ടിയാണ് വാര്‍ത്തയെന്നും ചെന്നിത്തല പറഞ്ഞു. സുധീരന് പറഞ്ഞത് കൂട്ടായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.












