യുവാക്കള്‍ക്കു വഴിയൊരുക്കി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സി.പി.എം

യുവാക്കള്‍ക്കു വഴിയൊരുക്കി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സി.പി.എം. പ്ലീനത്തില്‍ തീരുമാനം. കേന്ദ്രകമ്മിറ്റിയടക്കം എല്ലാ സംഘടനാതലങ്ങളിലും യുവാക്കള്‍ക്ക് നിര്‍ബന്ധമായും നിശ്ചിതശതമാനം പ്രാതിനിധ്യം നല്‍കാന്‍ തീരുമാനിച്ചു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനം നടപ്പാവും.ഇന്ത്യയില്‍ യുവജനസംഖ്യ നിര്‍ണായകമാവുന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും ആവശ്യമുയര്‍ന്നു. യുവത്വം കഴിഞ്ഞവര്‍ മാത്രം പി.ബി.യിലുംകേന്ദ്രകമ്മിറ്റിയിലുമൊക്കെ പരിഗണിക്കപ്പെടുന്നതില്‍ നേതൃത്വം വിചാരണചെയ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ യുവപ്രാതിനിധ്യം കൂട്ടാനുള്ള നിര്‍ദേശങ്ങളുള്‍പ്പെടുത്താന്‍ ഭേദഗതികളും ഉയര്‍ന്നുവന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *