കോട്ടയ്ക്കല്‍ ഇരട്ടകൊലപാതകം: 10 പ്രതികള്‍ക്ക് ജീവപര്യന്തം


കോട്ടയ്ക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മഞ്ചേരി സെഷന്‍സ് കോടതിയുടേതാണ് വിധി. 2008ല്‍ പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ കുറ്റക്കാരാണെന്ന്‍ കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.


പുളിയ്ക്കല്‍ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു, അബൂബക്കര്‍ എന്നിവരെ പള്ളിക്കകത്തുവച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കോട്ടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിനൊന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഏഴാം പ്രതി മുഹമ്മദ് വിചാരണ കാലയളവില്‍ മരിച്ചിരുന്നു.


2008 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.



Sharing is Caring