കോടതികളിലെ മാധ്യമ വിലക്ക്; 29ന് ചര്‍ച്ചയെന്ന് മുഖ്യമന്ത്രി


കോടതികളിലെ മാധ്യമ വിലക്ക് പൂര്‍ണ്ണമായും പരിഹരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്ന പരിഹാരത്തിന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെടുന്നുണ്ട്. എങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 29ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും മാധ്യമ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സഭയില്‍ വി.ഡി സതീശന്‍റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കോടതികളില്‍ മാധ്യമ വിലക്ക് തുടരുകയാണെന്നും സര്‍ക്കാരിനെതിരെ കോടതികളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ തടയാന്‍ ഇതിനെ മറയാക്കരുതെന്നും സബ്മിഷനില്‍ സതീശന്‍ ചൂണ്ടിക്കാട്ടി.




Sharing is Caring