കെ.ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു


ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ബാങ്ക് ലോക്കറുകള്‍ കാലിയായി കണ്ടെത്തിയിരുന്നു.
കൊച്ചി: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു. ബാങ്ക് ലോക്കര്‍ കാലിയായ സംഭവത്തില്‍ ഗീതയെയും ബാബുവിന്റെ സാമ്ബത്തിക ഇടപാടുകള്‍ അറിയാന്‍ എല്‍.ഐ.സി. ഉദ്യോഗസ്ഥനായ ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു.
ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ബാങ്ക് ലോക്കറുകള്‍ കാലിയായി കണ്ടെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് റെയ്ഡിന് രണ്ടുമാസം മുമ്ബ് ഗീത ലോക്കര്‍ കാലിയാക്കിയതായി കണ്ടെത്തി.




Sharing is Caring