ഇരട്ടക്കുട്ടികളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു


കുറ്റിപ്പുറം കഴത്തലൂരില്‍ ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കഴത്തല്ലൂര്‍ പനത്തില്‍ ഫസലുറഹ്മാന്‍റെ ഭാര്യ ജസീല (27) ആണ് ഒരു വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയത്. ഇരട്ടക്കുട്ടികളായ ഫര്‍സാനയേയും ഫര്‍സാദിനെയും കഴുത്തില്‍ കുരുക്ക് മുറുക്കി കൊലപ്പെടുത്തിയ ശേഷം ജസീല തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ജസീലയുടെ ശരീരം പൂര്‍ണ്ണമായും കത്തിപ്പോയി. ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.




Sharing is Caring