കാവേരിയില്‍ നിന്നുള്ള ജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കര്‍ണാടക ഹര്‍ജി സമര്‍പ്പിച്ചു. കൂടുതല്‍ ജലം തമിഴ്നാടിന് നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കാവേരിയില്‍ നിന്നുള്ള ജലം കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കര്‍ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിരുന്നു. കാവേരി മേഖലയിലുള്ള ഗ്രാമങ്ങളിലേയും ബംഗലൂരുവിലേയും കുടിവെള്ള ആവശ്യത്തിന് ജലം ഉപയോഗിക്കണമെന്ന് ഐക്യകണേ്ഠന പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
സെപ്തംബര്‍ 27 വരെ തമിഴ്നാടിന് പ്രതിദിനം 6000 ക്യൂസെക്സ് ജലം നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.













