കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 253 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന ഏഴ് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. ആക്രമണത്തില്‍ നേരിട്ടു പങ്കുള്ളവരാണിവര്‍. മൂന്നു സ്ത്രീകളടക്കം ഏഴു പേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ പേരും മറ്റുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 76 പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശിക തീവ്ര ഇസ്ലാമിക് സംഘടനയായ നാഷണല്‍ തൗഹീദ്ജമാ അത്തിലെ (എന്‍ടിജെ) അംഗങ്ങളായ ഒമ്ബത് ചാവേറുകളാണ് സ്ഫോടനം നടത്തിയത്. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടന പരമ്ബര അരങ്ങേറിയത്. അഞ്ഞൂറോളം പേര് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഭീകരര്‍ക്കായി പോലീസ് റെയ്ഡ് തുടരുകയാണ്.