കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന, 24 മണിക്കൂറിനിടെ രാജ്യത്ത് 264 മരണം, 7964 പേര്‍ക്ക് പുതുതായി രോഗം


ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന. 24 മണിക്കൂറിനിടെ 7964 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 181827 ആയി ഉയര്‍ന്നു. നിലവിലെ കണക്കനുസരിച്ച്‌ ആകെ മരണം 4,706 ആയി ഉയര്‍ന്നു. കൊവിഡ് കേസുകളില്‍ തുര്‍ക്കിയെയും മരണനിരക്കില്‍ ചൈനയെയും ഇന്ത്യ മറികടന്നിരുന്നു.


അതേസമയം, 24 മണിക്കൂറിനിടെ 11264 പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് പുതിയ രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമാകുന്നത്. രോഗമുക്തി നിരക്ക് 47.40 ശതമാനമായാണ് ഉയര്‍ന്നത്. രോഗം ഇരട്ടിയാകുന്ന നിരക്ക് 15.4 ദിവസമായും ഉയര്‍ന്നു. മരണ നിരക്ക് 2.86 ശതമാനം.


അതേസമയം, ലോകത്ത് കൊവിഡ് ഗുരുതരമായി ബാധിച്ച ഒമ്ബതാമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ അഞ്ചാമതുമാണ് ഇന്ത്യ. ആശങ്കപ്പെടുത്തുന്ന കണക്കാണിത്. യു.എസ്- 1212, ബ്രസീല്‍-1180, മെക്‌സിക്കോ-447, യുകെ-324 എന്നിങ്ങനെ പോകുന്നു ലോകത്ത് 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ കണക്കുകള്‍.



Sharing is Caring