അഞ്ചല്‍ ഉത്രാ വധക്കേസ്; അടൂര്‍ പറക്കോട് ഉള്ള സൂരജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും പരിശോധന നടത്തിയേക്കും


അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇന്നും തെളിവെടുപ്പ് തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം അടൂര്‍ പറക്കോട് ഉള്ള സൂരജിന്റെ വീട്ടില്‍ ഇന്ന് വീണ്ടും പരിശോധന നടത്തിയേക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കാന്‍ അന്വേഷണസംഘം വിദഗ്ധരുടെ ഉപദേശം തേടി.


ഇന്നലെ സൂരജിന്റെ അച്ഛനെ അന്വേഷണസംഘം കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ ഉണ്ടാവില്ല. സൂരജിന്റെ അമ്മയേയും സഹോദരിയെയും ഇതുവരെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകള്‍ സമാഹരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.സൂരജിന്റേയും സുരേഷിന്റെയും കൂടുതല്‍ സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പരമാവധി ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിനായി വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്.




Sharing is Caring