കൊവിഡ് അവലോകനയോഗം ഇന്ന് ; ഇളവുകളിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും

സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ ഇളവുകളിൽ തീരുമാനം എടുക്കും. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും.

കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല.

ബക്രീദ് പ്രമാണിച്ച് ഞായർ മുതൽ 3 ദിവസങ്ങളിൽ ഇളവ് കൊടുത്തിരിക്കുകയാണ്. രാത്രി 8 മണി വരെ കടകൾ തുറക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *