കൊളസ്‌ട്രോളിനെ അകറ്റും ഈ ചമ്മന്തി

സ്വാദിനു മാത്രമല്ല, ആരോഗ്യത്തിനും മികച്ചതാണ് ചമ്മന്തി. പല രീതികളില്‍ പലതരം ചേരുവകള്‍ ചേര്‍ത്തു ചമ്മന്തിയരയ്ക്കാം. പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പല രീതിയിലാണ് ഇവ ഉപയോഗിയ്‌ക്കേണ്ടതെന്നു മാത്രം. വേവിയ്ക്കാതെ തയ്യാറാക്കുന്ന വിഭവമെന്തിനാല്‍ ഇതിലെ പോഷകങ്ങളും യാതൊരു വിധത്തിലും നഷ്ടപ്പെടുന്നുമില്ല. പലരേയും ഒരു പ്രായം കഴിഞ്ഞാല്‍ ബാധിയ്ക്കുന്ന കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണ് പല തരം ചമ്മന്തികളും. കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്നത് ഹൃദയാഘതമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കുറവും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൂടുതലും ഹൃദയത്തിന് ഏറ്റവും ദോഷകരമാണ്. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തന്നെ തടസപ്പെടുത്തുന്ന ഒന്ന്. ഇത് ഹൃദയാഘാതത്തിനും മസ്തിഷ്‌കത്തെ ബാധിയ്ക്കുന്ന സ്‌ട്രോക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

നെല്ലിക്ക ചമ്മന്തി അരയ്ക്കുവാന്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ചേരുവകള്‍ ഉപ്പ്, മുളക്, ചെറിയ ഉളളി, തേങ്ങ, മാങ്ങ തുടങ്ങിയവയാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഉണ്ടാക്കുന്ന ഈ ചമ്മന്തിയില്‍ നെല്ലിക്കയാണ് മുഖ്യ ചേരുവക. നെല്ലിക്ക കൊളസ്‌ട്രോളിനും പ്രമേഹത്തിനുമെല്ലാം ഏറെ ഗുണകരമാണ്. ഈ പ്രത്യേക ചമ്മന്തിയില്‍ തേങ്ങ ചേര്‍ക്കുന്നില്ല.

ഇതില്‍ ചേര്‍ക്കുന്ന ചെറിയ ഉള്ളിയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്‌ട്രോളിന് മാത്രമല്ല, ക്യാന്‍സര്‍, പ്രമേഹം, ടിബി തുടങ്ങിയ പല രോഗങ്ങളേയും തടയാന്‍ ഏറെ ഉത്തമമാണ് ചെറിയ ഉള്ളി.

മറ്റൊരു പ്രധാന ചേരുവ കാന്താരി മുളകാണ്. കാന്താരി മുളക് കൊളസ്‌ട്രോളിനുള്ള മുഖ്യ നാട്ടു വൈദ്യമായി പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇത് വിനെഗറിലിട്ടും ഉപ്പിലിട്ടുമെല്ലാം കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

കറിവേപ്പിലയും ഈ പ്രത്യേക ചമ്മന്തിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കറിവേപ്പിലയും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ പറ്റിയ ഒരു മരുന്നാണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളവും ഇതു പച്ചയ്ക്കു ചവച്ചരച്ചു കഴിയ്ക്കുന്നതുമെല്ലാം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്.

ചെറിയ കഷ്ണം ഇഞ്ചിയും ഈ പ്രത്യേക ചമ്മന്തിയില്‍ ചേര്‍ക്കുന്നതുണ്ട്. ഇഞ്ചിയും ആവശ്യമെങ്കില്‍ ഒരല്ലി വെളുത്തുളളിയും ചേര്‍ക്കാം. ഇവയെല്ലാം പാകത്തിന് എടുത്ത്, അളവു നിങ്ങള്‍ക്കു തന്നെ തീരുമനിയ്ക്കാം. എങ്കിലും നെല്ലിക്ക കുരു കളഞ്ഞതിന് ഒരു കാന്താരി മുളക്, 4 കറിവേപ്പില, മൂന്നു ചുവന്നുള്ളി ഇത്രയെങ്കിലും ആകാം. ഇഞ്ചിയും വെളുത്തുളളിയും ചേര്‍ക്കുന്നുവെങ്കില്‍ അതും. ഇവയെല്ലാം ചേര്‍ത്തരച്ച്‌ ദിവസവും ചോറിനൊപ്പമോ അല്ലാതെയും കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പരിഹാരത്തിന് സഹായിക്കുന്നു. ചമ്മന്തിയില്‍ എണ്ണ ചേര്‍ക്കരുത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *