കൊളസ്ട്രോൾ ചികിത്സ കൊണ്ട് ഗുണമുണ്ടോ..?


ഹൃദയാഘാതത്തിന്‍റെ ഒന്നാമത്തെ വില്ലൻ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൂടുന്നതാണ്.അതിനാൽ എൽഡിഎൽ കുറച്ചാൽ ഹൃദയാഘാത സാധ്യത കുറയ്ക്കാം.വ്യായാമം,ഭക്ഷ നിയന്ത്രണം ഇതൊന്നും സഹായിച്ചില്ലെങ്കിൽ മരുന്ന് അതാണ് ഇപ്പോ‍ഴത്തെ ശൈലി.


എന്നാൽ ഈ രീതികളെയൊക്കെ പുറന്തള്ളുന്ന റിപ്പോർട്ടുകൾ ഇപ്പോൾ വിവാദമാകുകയാണ്.ഹൃദയാഘാതങ്ങളിലേക്ക് നയിക്കുന്ന കാരണണങ്ങളെ കുറിച്ച് നടത്തിയ 28 പഠനങ്ങളിലെ താരതമ്യ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചാ വിഷയം.28ൽ 12 പഠനങ്ങളും എൽഡിഎൽ കൊളസ്ട്രോളും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്ന് സ്ഥാപിക്കുന്നു.എന്നാൽ ഇതിനേക്കാൾ ഞെട്ടിക്കുന്ന വിവരം 16 പഠനങ്ങളിലെ എൽഡിഎൽ കൊളസ്ട്രോൾ കുറഞ്ഞാൽ മരണ സാധ്യത കൂടുതലാണെന്ന കണ്ടെത്തലാണ്.


എന്നാൽ ഈ പഠനങ്ങൾ ഗുണമേന്മയുളള മെറ്റാ-അനാലിസിസ് പഠനങ്ങൾ അല്ല എന്നൊരു വാദമുണ്ട്.അതുകൊണ്ട് നിലവിലെ ചികിത്സാ രീതികളെ പഠനം സ്വാധീനിക്കില്ല.[slideshow_deploy id=’686′]



Sharing is Caring