ആറാം വയസിൽ വേശ്യാലയത്തിൽ,ഒടുവിൽ രക്ഷ,ഇന്നവൾ നിയമം പഠിക്കുന്നു അനീതിക്കെതിരെ പോരാടാൻ

ഇഷിക വേശ്യാലയത്തിൽ എത്തുന്നത് ആറാം വയസിലാണ്,കൊണ്ടു ചെന്നാക്കുന്നതോ സ്വന്തം മാതാപിതാക്കൾ.എന്തിനാണ് അവർ അങ്ങിനെ ചെയ്തത് എന്ന് ഇഷികയ്ക്ക് ഇപ്പോ‍ഴും അറിയില്ല.

ബാലവേശ്യാവൃത്തിയുടെ ഇരയായി 11 വയസ് വരെ ഇഷിക വളർന്നു.സാൻലാപ് എന്ന സംഘടനയാണ് ഇഷികയെ രക്ഷിക്കുന്നത്.ലൈംഗിക തൊ‍ഴിലാളികളെ പുനരധിവസിക്കുന്ന സംഘടനയാണിത്.എന്നാൽ മനസികമായി തകർന്ന നിലയിലായിരുന്നു ഇഷിക.തുടർച്ചയായ കൗൺസിലിങ്ങുകൾക്ക് ശേഷമാണ് ഇഷിക ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

പിന്നെ പഠനകാലം.വാശിയായിരുന്നു ഇഷികയ്ക്ക്, നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാൻ.2003ൽ ഇഷിക തന്നെ ശാരീരികമായി ചൂഷണം ചെയ്തവർക്കെതിരെ നിയമയുദ്ധം ആരംഭിച്ചു.13 വർഷം ക‍ഴിഞ്ഞിട്ടും കേസിൽ വിധിയുണ്ടായില്ല.അങ്ങിനെയാണ് കിട്ടാത്ത നീതിക്കായി നിയമം പഠിക്കാൻ ഇഷിക തയ്യാറായത്.ഇനിയുളള നാളുകൾ നീണ്ട നിയമയുദ്ധത്തിനുളളതാണെന്ന് ഇഷികയ്ക്ക് അറിയാം.എങ്കിലും പോരാട്ട പാതയിൽ പിന്നോട്ടില്ലെന്ന നിശ്ചയദാർഢ്യം ആ മുഖത്തുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *