കൊല്‍ക്കത്തയെ സമനിലയില്‍ കുരുക്കി മുംബൈ

ഐഎസ്‌എല്ലില്‍ മുംബൈ കൊല്‍കത്ത പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ആക്രമണ ഫുട്ബാള്‍ പുറത്തെടുത്ത മത്സരത്തില്‍ ഇരുപത്തിയേഴാം മിനിറ്റില്‍ മുബൈയുടെ മാത്തിയാസ് ഡിഫെഡറിഗോയാണ് ആദ്യഗോള്‍ നേടിയത്. എണ്‍പത്തി രണ്ടാം മിനിറ്റില്‍ കൊല്‍കത്തയുടെ ലാറ ഗ്രാന്റെ ഗോള്‍ മടക്കി.

തുടര്‍ന്ന് ഇരുടീമുകളും ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളവസരങ്ങളൊന്നും തുറന്നില്ല. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മുംബൈ നയം വ്യക്തമാക്കി. ലിയോ കോസ്റ്റയുടെ ലോംഗ് റേഞ്ചര്‍ കൊല്‍ക്കത്ത പോസ്റ്റിന് മുകളിലൂടെ പറന്നു. മൂന്ന് മിനിറ്റിനുശേഷം കൊല്‍ക്കത്തയ്ക്കും കിട്ടി നല്ലൊരവസരം. ഇയാന്‍ ഹ്യൂമിന്റെ പാസ് മുതലാക്കാന്‍ പക്ഷെ ദക്ഷിണാഫ്രിക്കക്കാരനായ വിംഗര്‍ സമീദ് ഡൗട്ടിക്ക് കഴിഞ്ഞില്ല.
27-ാം മിനിറ്റിലാണ് മുംബൈ കാത്തിരുന്ന ഗോള്‍ വന്നത്. സമനിലയ്ക്കായി അവസാനം വരെ പൊരുതിയ കൊല്‍ക്കത്തയുടെ രക്ഷകനായി എണ്‍പത്തി രണ്ടാം മിനിറ്റില്‍ ലാറ ഗ്രാന്റെ നിറയൊഴിച്ചു. സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത മുംബൈ കൊല്‍കത്തയോട് സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *