കൊല്ലത്തു ജനതാദളി(യു)ല്‍ പൊട്ടിത്തെറി

കൊല്ലം: ചവറ, കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളിലെ നേതാക്കളും ഭൂരിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ജനതാദള്‍ എസില്‍ ചേര്‍ന്നു. കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ആലപ്പാട് ദേവരാജന്‍, ചവറ നിയോജകമണ്ഡലം പ്രസിഡന്റ് സിനില്‍, ബാബു ചിറയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതെന്നു സംസ്ഥാന സെക്രട്ടറി ജനറല്‍ സി.കെ ഗോപി, കമറുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ്സിന്റെയും ഐക്യമുന്നണിയുടെയും അഴിമതി വര്‍ധിച്ചുവരികയാണെന്നും വീരേന്ദ്രകുമാര്‍ ജനതാദള്‍ വിടാത്തതില്‍ പ്രതിഷേധിച്ചുമാണ് രാജിയെന്നും നേതാക്കള്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *