കൊറോണയെ തടയണം, പക്ഷെ തൊഴിലില്ലായ്മ ജീവനെടുക്കുന്ന മറ്റൊരു വൈറസാണ്’; മുരളി ഗോപി

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വൈറസ് ബാധിച്ച് ദിനം പ്രതി ആയിരങ്ങള്‍ മരിക്കുന്നതിനൊപ്പം രാജ്യത്തെ ജനങ്ങളെ കാര്‍ന്ന് നിന്നുന്ന മറ്റൊരു വൈറസ് കൂടിയുണ്ട്. തൊഴിലില്ലായ്മയാണ് ജീവനെടുക്കുന്ന ആ ഭീകര വൈറസ് എന്നാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറയുന്നത്.

കൊറോണയുടെ മുന്നേറ്റത്തെ തടയേണ്ടത് തന്നെയാണ്. പക്ഷെ കൊറോണയെ മാത്രമല്ല നാം ഭയക്കേണ്ടത്. തൊഴിലില്ലായ്മ, ജീവനെടുക്കുന്ന ഒരു വൈറസ്സാണ്. അത് തൊഴിലാളികളില്‍ ഉണ്ടാക്കുന്ന മാനസികവ്യഥ, മൃത്യുദാതാവായ മറ്റൊരു വൈറസ്സാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഭ്രാന്തും അതിതീവ്ര വ്യാപനമുള്ള ഒരു വൈറസ്സാണ്. കരുതല്‍ ഉണ്ടാകട്ടെ. കാവലും’

മുരളി ഗോപി

Spread the love

Leave a Reply

Your email address will not be published. Required fields are marked *