കൊതിയൂറും നാടന്‍ ചിക്കന്‍ കട്‌ലറ്റ് വീട്ടിലുണ്ടാക്കാം

ഇന്ന് നമുക്ക് നല്ല നാടന്‍ ചിക്കന്‍ കട്‌ലറ്റ് ഉണ്ടാക്കാം

ചേരുവകള്‍

500 ഗ്രാം ചിക്കന്‍
1 cup bread crumbs
1 ടേബിള്‍ സ്പൂണ്‍ വിനാഗിരി
ആവശ്യാനുസരണം ഉപ്പ്
2-3 Tsp കുരുമുളക് പൊടി
1/2 Tsp മഞ്ഞപ്പൊടി
2 ഉരുളക്കിഴങ്ങ് (boiled and mashed)
2 സവാള അരിഞ്ഞത്
3-4 പച്ചമുളക് അരിഞ്ഞത്
2 Tsp ഗരം മസാലപ്പൊടി
2-3 Tsp മല്ലിയില അരിഞ്ഞത്
2 ടീസ്പൂണ്‍ കറിവേപ്പില അരിഞ്ഞത്
1tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ആദ്യം ഉരുളക്കിഴങ്ങ് വേവിക്കുക. തൊലി കളഞ്ഞ് മാറ്റി വയ്ക്കുക.
ചിക്കനില്‍(എല്ലുള്ള pieces ) കുരുമുളക് പൊടി, ഉപ്പ്, 1Tbsp വെളിച്ചെണ്ണ , 1 Tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ചിക്കന്‍ സ്വര്‍ണ്ണ നിറമാകുന്നതുവരെ ഇടത്തരം ചൂടില്‍ വെള്ളം ചേര്‍ക്കാതെ വേവിക്കുക.
ഇത് തണുത്തതിന് ശേഷം ചിക്കന്‍ shred ചെയ്ത് എടുക്കുക.അതേസമയം panല്‍ എണ്ണ ചൂടാക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അരിഞ്ഞ ഉള്ളി ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി, ഗരം മസാല കുരുമുളകുപൊടി, മല്ലിയില എന്നിവ ചേര്‍ത്ത് 3-4 മിനിറ്റ് വഴറ്റുക.

ഇപ്പോള്‍ shredded ചിക്കനും 1 ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് കുറഞ്ഞ തീയില്‍ 6-8 മിനിറ്റ് ഫ്രൈ ചെയ്യുക. ഇത് പൂര്‍ണ്ണമായും തണുത്തതിനുശേഷം ഉരുളക്കിഴങ്ങ് ചിക്കനില്‍ ചേര്‍ത്ത് നന്നായി mix ചെയ്യുക. ആവശ്യമെങ്കില്‍ ഉപ്പും കുരുമുളക് പൊടിയും ക്രമീകരിക്കുക

ഇനി കടിലറ്റ് shape ചെയ്യുക. Shape ആക്കാന്‍ പറ്റുന്നില്ല വേവിച്ച ഒരു ഉരുളക്കിഴങ്ങ് കൂടി ചേര്‍ക്കുക.2 മുട്ടയും 2 ടീസ്പൂണ്‍ മൈദ ചേര്‍ത്ത് അടിക്കുക. കട്ട്ലറ്റ് മുട്ടയിലേക്ക് മുക്കുക, bread crumbs ഉപയോഗിച്ച്‌ കോട്ട് ചെയ്യുക.

നിങ്ങള്‍ക്ക് കട്ട്ലറ്റുകള്‍ deep fry അല്ലെങ്കില്‍ shallow fry ചെയ്യാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *