ഉ​ത്ത​രാ​ഖ​ണ്ഡ് ബി​ജെ​പി എം​എ​ല്‍​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വ​തി

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി​ജെ​പി എം​എ​ല്‍​എ​യ്ക്ക് എ​തി​രെ പീ​ഡ​ന ആ​രോ​പ​ണ​വു​മ​യി യു​വ​തി. ദ്വാ​ര​ഹാ​ത് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള മ​ഹേ​ഷ് സിം​ഗ് നേ​ഗി​ക്കെ​തി​രെ​യാ​ണ് യു​വ​തി പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്.

2016 മു​ത​ല്‍ 2018 വ​രെ മ​സൂ​റി, നൈ​നി​റ്റാ​ള്‍, ഡ​ല്‍​ഹി, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ച്‌ എം​എ​ല്‍​എ ത​ന്നെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. എം​എ​ല്‍​എ​യു​ടെ വീ​ടി​ന് അ​ടു​ത്താ​ണ് താ​ന്‍ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും ഈ ​പ​രി​ച​യം മു​ത​ലാ​ക്കി​യാ​ണ് എം​എ​ല്‍​എ അ​ടു​ത്ത​തെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കു​വാ​ന്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ ത​നി​ക്ക് 25 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഭ​ര്‍​ത്താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ നെ​ഹ്‌​റു കോ​ള​നി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ യു​വ​തി​ക്ക് എ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

യു​വ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *