കൊടി സുനിയ്ക്കും കൂട്ട് പ്രതികള്‍ക്കും മദ്യപാനത്തിന് സൗകര്യമൊരുക്കിയതില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍..

തിരുവനന്തപുരം : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി കൊടി സുനിയ്ക്കും കൂട്ട് പ്രതികള്‍ക്കും മദ്യപാനത്തിന് സൗകര്യമൊരുക്കിയതില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.. പ്രതികളുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്ന നന്ദാവനം ക്യാംപിലെ എ.എസ്‌.ഐ ജോയ് കുട്ടി, സി.പി.ഒമാരായ രഞ്ജിത്ത് കൃഷ്ണന്‍, പ്രകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ ഇന്റിലിജന്‍സിനും സ്പെഷ്യല്‍ ബ്രാഞ്ചിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.കണ്ണൂര്‍ കോടതിയില്‍ കേസിന്റെ ഭാഗമായി കൊണ്ടു പോകുന്ന വഴിയ്ക്കാണ് പൊലീസുകാര്‍ കൊടി സുനിക്കും മറ്റു 2 കൂട്ടു പ്രതികള്‍ക്കും വഴിവിട്ട സഹായം നല്‍കിയെന്നാണ് കണ്ടെത്തിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *