കൊച്ചി മെട്രോ സാധാരണ നിലയിലേക്ക്; വേഗ നിയന്ത്രണം പിന്‍വലിച്ചു


കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. വേഗ നിയന്ത്രണം പിന്‍വലിച്ചു. മുട്ടംയാര്‍ടില്‍ വെളളം കയറിയതിനെ തുടര്‍ന്നായുരുന്നു വേഗത കുറച്ചത്.


സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്.


കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രളയത്തെത്തുടര്‍ന്ന് കൊച്ചിന്‍ മെട്രോ സൗജന്യ സര്‍വീസ് നടത്തിയിരുന്നു. ചൊവ്വാഴ്ച മുതലാണ് യാത്രക്കായി പണം ഈടാക്കി തുടങ്ങിയത്. പ്രളയ ബാധിത സമയത്തില്‍ നിരവധിയാളുകള്‍ക്കാണ് മെട്രോ സേവനങ്ങള്‍ ഉപകാരപ്രദമായത്.



Sharing is Caring