കൊച്ചി മെട്രോ: മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയകരം


കൊച്ചി മെട്രോ മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയകരം. പതിമൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള മേഖലയിലാണ് ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയത്.


തൊണ്ണൂറു കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ രാജ്യത്തെ ഏറ്റവും വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന മെട്രോ റെയില്‍ പദ്ധതിയും കൊച്ചിയായി.


1205 ദിവസങ്ങള്‍ കൊണ്ടാണ്് പരീക്ഷണ ഓട്ടം നടത്തുന്നത്. മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തിലാണ് ഓട്ടം തുടങ്ങിയത്. പിന്നീട് വര്‍ധിപ്പിച്ച് 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിച്ചു മുട്ടത്തു നിന്നും എറണാകുളത്തേക്കു നീളുന്ന പാതയുടെ ഇടതുവശത്തെ ട്രാക്കിലാണ് ഇന്നലെ പരീക്ഷണം നടത്തിയത്.



Sharing is Caring