അദ്വാനിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ല


പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് നടന്ന ബി.ജെ.പി പൊതുയോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും പ്രസംഗിക്കാന്‍ ക്ഷണിച്ചില്ല.


മോദി എത്തുന്നതിന് അര മണിക്കൂര്‍ മുന്‍പെ അദ്വാനി വേദിയിലെത്തിയിരുന്നു. പിറകെ ജോഷിയും എത്തി. അദ്വാനി പ്രസംഗിക്കുമെന്ന് അണികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി വേദിയിലുണ്ടായിട്ടും അദ്ദേഹത്തെ വേണ്ടവിധം പരിഗണിക്കാന്‍ സംഘാടകര്‍ തയാറായില്ല.




Sharing is Caring