കൊച്ചി നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന ആംഫിറ്റമിന്‍ പിടികൂടി


കൊച്ചി നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. ആംഫിറ്റമിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലഹരിമരുന്നുമായി കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് വാസീറാ (26)ണ് പിടിയിലായത്. ആംഫിറ്റമിന്‍ ആദ്യമായാണ് കേരളത്തില്‍ പിടികൂടുന്നത്. ഇയാളില്‍ നിന്ന് ഏകദേശം പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന മുന്നൂറ്റി അമ്ബതോളം ആംഫിറ്റമിന്‍ ടാബ്ലെറ്റുകള്‍ കണ്ടെടുത്തു.


ദുബായിയില്‍ നിന്ന് ഗോവ വഴി കേരളത്തിലേക്ക് കൊക്കൈയിനും ബ്രൗണ്‍ഷുഗറും അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ഇയാള്‍ക്ക് ലഹരിമരുന്ന് എത്തിച്ച്‌ നല്‍കിയ ദുബായിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.


കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ രാസലഹരി വസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.



Sharing is Caring