യു.ഡി.എഫ് സമര വേദിയില്‍ പി.ജെ ജോസഫ്; പ്രതികരിക്കാതെ മാണി


കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള രാപ്പകല്‍ സമര വേദിയില്‍ കേരള കോണ്‍ഗ്രസ് (മാണി) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സമരത്തില്‍ തൊടുപുഴയിലാണ് പി.ജെ ജോസഫ് സംബന്ധിച്ചത്. തുടര്‍ന്ന് കാല്‍ മണിക്കൂറോളം പ്രസംഗിക്കുകയും ചെയ്തു.


എന്നാല്‍ ജോസഫ് യു.ഡി.എഫ് വേദിയിലെത്തിയതിനോട് പ്രതികരിക്കാന്‍ കേരളാ കോണ്‍ഗ്രസ് (മാണി) ചെയര്‍മാന്‍ കെ.എം മാണി തയ്യാറായില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.


അതേസമയം, ജോസഫ് യു.ഡി.എഫ് സമരവേദിയില്‍ പോയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ജോസ് കെ മാണി എം.പി പ്രതികരിച്ചത്. പാര്‍ട്ടിയുടെ ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.



Sharing is Caring