കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു


കൊച്ചി വൈറ്റിലയ്ക്ക് സമീപം ഹോട്ടലുടമയെ കുത്തിക്കൊന്നു. വൈറ്റിലയിലെ സിബിന്‍ ഹോട്ടല്‍ ഉടമ ജോണ്‍സണ്‍ (48) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 യോടെയായിരുന്നു സംഭവം.


ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോണ്‍സനെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിയാണ് കൊല നടത്തിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.




Sharing is Caring