കൈയ്യും കാലും തല്ലിയൊടിച്ച്‌ കൊക്കയില്‍ തള്ളും; ശിവദാസന്‍ ആര്‍എസ്‌എസിന്റെ നിരന്തര ഭീഷണി നേരിട്ട വ്യക്തി


പൊലീസ് മര്‍ദ്ദിച്ചുകൊന്നതായി സംഘപരിവാര്‍ വ്യാജ പ്രചരണം നടത്തുന്ന ശിവദാസന്‍ ആര്‍എസ്‌എസ് ക്രിമിനലുകളുടെ നിരന്തര ഭീഷണി നേരിട്ട വ്യക്തിയെന്ന് രേഖ. ഒരിക്കല്‍ ഇവര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയ ശിവദാസനെ രണ്ടുമാസം മുമ്ബ് വീണ്ടും ആര്‍ എസ് എസുകാര്‍ മര്‍ദ്ദിച്ചിരുന്നു. സമീപവാസിയായ നാണുവിന്റെ കുടുംബവുമായി ശിവദാസന് നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. നാണുവും മക്കളായ സജീവും നന്ദീപും സജീവ ആര്‍ എസ്‌എസ് പ്രവര്‍ത്തകരാണ്. ശിവദാസനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായും ഭാര്യയെ മര്‍ദ്ദിച്ചതായും കേസുണ്ട്. ഈ കേസുകള്‍ നിലനില്‍ക്കെയാണ് ആഗസ്ത് 23 ന് പന്തളം മഹാദേവ ക്ഷേത്രത്തിനു മുന്നിലിട്ട് മര്‍ദ്ദിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.മര്‍ദ്ദനത്തെ തുടര്‍ന്ന് ആദ്യം പന്തളത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് അടൂര്‍ താലൂക്ക് ആശുപത്രിയിലും ശിവദാസന്‍ ചികിത്സ തേടിയിരുന്നു.


ശിവദാസന്‍ പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്‌


ശിവദാസനെതിരെ നാണുവിന്റെ കുടുംബം അക്രമം നടത്തിയതായി ആദ്യ കേസ് ഉണ്ടായത് ഏപ്രിലിലാണ്. ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ,അയല്‍ വാസികളായ നാണുവും കുടുംബവും വഴിനടക്കാന്‍ അനുവദിക്കുന്നില്ലെന്നും,വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നും ശിവദാസന്‍ 2018 ഏപ്രില്‍ 26നു പന്തളം പോലീസില്‍ പരാതിപ്പെട്ടിരുന്നു.വാഹനം കത്തിക്കും എന്ന ഭീഷണി ഉള്ളതായും പരാതിയില്‍ പറയുന്നുണ്ട്.

പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പന്തളത്തെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് കൈയ്യും കാലും തല്ലി ഒടിച്ച്‌ കൊക്കയില്‍ തള്ളും എന്ന് ഭീഷണിപെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.



Sharing is Caring