കേരള ഹൗസിൽ എന്തു വിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കും: ചെന്നിത്തല

പാലക്കാട് :കേരള ഹൗസിൽ എന്തുവിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആർഎസ്എസോ ബിജെപിയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസിന്റെയും ബിജെപിയുടേയും നിലപാട് ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കുന്നതല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.പാർട്ടിക്കുള്ളിലെ ആഭ്യന്തര കലാപത്താൽ നട്ടം തിരിയുന്ന ബിജെപിക്കു ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ സാധിക്കില്ലെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിൽ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും വർധിക്കുകയാണ്. നേതൃത്വവും ആശയക്കുഴപ്പങ്ങൾക്കു നടുവിലാണ്. ഇത്തരം പ്രശ്നങ്ങൾ ആ പാർട്ടിയെ തകർച്ചയിലേക്കു നയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *