ആരാധകരെ വീണ്ടും ആവേശത്തിലാഴ്‌ത്താന്‍ സച്ചിനും സേവാഗും ബാറ്റിങ്‌ ഓപ്പണ്‍ ചെയ്യാനെത്തുന്നു


ആരാധകരെ വീണ്ടും ആവേശത്തിലാഴ്‌ത്താന്‍ സച്ചിനും സേവാഗും ബാറ്റിങ്‌ ഓപ്പണ്‍ ചെയ്യാനെത്തുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറും ഷെയിന്‍ വോണും മുന്‍കൈ എടുത്ത്‌ നടത്തുന്ന ഓള്‍ സ്‌റ്റാര്‍സ്‌ ക്രിക്കറ്റ്‌ ട്വന്റി20 യിലാകും സച്ചിനും സേവാഗും വീണ്ടും ഒന്നിച്ച്‌ കളിക്കാനിറങ്ങുക. സേവാഗ്‌ ഓള്‍ സ്‌റ്റാര്‍സ്‌ ക്രിക്കറ്റില്‍ കളിക്കാനെത്തുന്ന കാര്യം സച്ചിന്‍ തന്നെയാണ്‌ ട്വിറ്ററിലൂടെ പുറത്ത്‌ വിട്ടത്‌.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇരുവരും ഒന്നിക്കുന്നത്‌ ആകാംഷയോടെ കാത്തിരിക്കുകയാണ്‌ ആരാധകര്‍. പ്രിയപ്പെട്ട സുഹൃത്തും സ്വന്തമായി ബാറ്റിങ്‌ ശൈലിയുമുള്ള സേവാഗിനെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്‌. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച്‌ ഒരാഴ്‌ച പിന്നിടുമ്പോഴാണ്‌ സേവാഗ്‌ ഓള്‍ സ്‌റ്റാര്‍സ്‌ ക്രിക്കറ്റ്‌ കളിക്കാനെത്തുന്ന വിവരം പുറത്തുവന്നത്‌.




Sharing is Caring