പട്‌ന: ബിഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ചില ബൂത്തുകളില്‍ ഭീഷണിയായി കുരങ്ങുകളുടെ ആക്രമണം. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വോട്ട് ചെയ്യേണ്ട ബൂത്തിലും കുരങ്ങുകളുടെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടു. കുരങ്ങുകളുടെ ആക്രമണത്തില്‍ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.













